Friday, September 23, 2011

തിരൂര്‍ ഡിവിഷന്‍ സാഹിത്യോത്സവിന് നാളെ തുടക്കം

തിരൂര്‍ ഡിവിഷന്‍  സാഹിത്യോത്സവ് 
 നാളെ തുടങ്ങും
 
തിരൂര്‍ : ധാര്‍മ്മിക വിപ്ലവ വിദ്യാര്‍ത്ഥി സംഘടനയായ എസ് എസ് എഫിന്റെ. തിരൂര്‍ ഡിവിഷന്‍  സാഹിത്യോത്സവ് സെപ്തംബര്‍ 24, 24 തിയ്യതികളില്‍ വൈലത്തൂര്‍ കാവപ്പുര നടക്കും. കലാ സാഹിത്യ മത്സര രംഗത്തെ അനാരോഗ്യകരമായ പ്രവണതകളെ തിരുത്താനും ധാര്‍മ്മികവല്‍കരിക്കാനും കഴിഞ്ഞ 17 വര്‍ഷമായി നടത്തുന്ന സാഹിത്യോത്സവിലൂടെ സാധിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പ്രതിഭാത്വം അളക്കുന്നതിന് പകരം പണക്കൊഴിപ്പിലൂടെ നേടിയെടുക്കുന്ന കൃത്രിമ പരിശീലനവും വിധികര്‍ത്താക്കളെ സ്വാധീനിച്ച് നേടുന്ന വിജയവും കലാമത്സരങ്ങളുടെ നിറം കെടുത്തുകയാണ് ചെയ്യുന്നത്. ഇതിന് ബദലായാണ് എസ് എസ് എഫ് സാഹിത്യോത്സവ് സമൂഹത്തിന് സമര്‍പ്പിക്കുന്നത്.
1993-ല്‍ തുടക്കം കുറിച്ച സാഹിത്യോത്സവിന്റെ 18ാമത് മത്സരമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഡിവിഷനിലെ 122 യൂണിറ്റുകളിലും 12 സെക്ടറിലും  മത്സരിച്ച് ഒന്നാം സ്ഥാനം നേടുന്ന പ്രതിഭകളാണ്. ഡിവിഷന്‍ സാഹിത്യോത്സവില്‍ മാറ്റുരക്കുന്നത്.  78 ഇനങ്ങളില്‍ 1000 മത്സരാര്‍ത്ഥികള്‍ ആറ് വേദികളിലായി പരിപാടി അവതരിപ്പിക്കും. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ഹയര്‍സെക്കണ്ടറി, ജനറല്‍ വിഭാഗങ്ങള്‍ സാഹിത്യോത്സവില്‍ രംഗത്തുണ്ടാവും. കൂടാതെ എസ്. എസ്. എം പോളിടെക്‌നിക്, തിരൂര്‍ ടി. എം. ജി കോളേജ് എന്നിവിടങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും ഇത്തവണ ഡിവിഷന്‍ സാഹിത്യോത്സവില്‍ മത്സരിക്കും. ശനിയാഴ്ച 3.00 PM ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ജലാലുദ്ധീന്‍ അസ്ഹരി പതാക ഉയര്‍ത്തുന്നതോടെ രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന സാഹിത്യോത്സവിന് തുടക്കം കുറിക്കും. ഡിവിഷന്‍ കള്‍ച്ചറല്‍  കൗണ്‍സില്‍ കെ. എം സക്കീര്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ആരംഭിക്കുന്ന പ്രാരംഭ സമ്മേളനത്തില്‍ സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. എസ്. എസ്. എഫ്. സ്റ്റേറ്റ് കള്‍ച്ചറല്‍ സെക്രട്ടറി എം. എ മജീദ് അരിയല്ലൂര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. എസ്. എസ്. എഫ് ജില്ലാ പ്രസിഡന്റ് കെ. സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി അവാര്‍ഡ്ദാനം നിര്‍വ്വഹിക്കും. പൊന്മുണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമര്‍ ഹാജി പോക്കാട്ട്, വാര്‍ഡ് മെമ്പര്‍ അഷ്‌റഫലി, എസ്. വൈ. എസ് താനൂര്‍ മേഖല സെക്രട്ടറി ഒ. മുഹമ്മദ് കാവപ്പുര, എസ്. വൈ. എസ് തിരൂര്‍ മേഖല പ്രസിഡന്റ് അബ്ദുസ്സമദ് മുട്ടന്നൂര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ശമീം വടക്കന്‍ കുറ്റൂര്‍, ഹംസ മുസ്‌ലിയാര്‍ ഇരിങ്ങാവൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
    തുടര്‍ന്ന് മാപ്പിളപ്പാട്ട്, ദഫ്മുട്ട്, അറബനമുട്ട്, മദ്ഹ്ഗാനം, മാലപ്പാട്ട്, മൗലീദ് പരായണം, തുടങ്ങിയ ഇസ് ലാമിക പൈതൃക കലകളുടെ ആവിഷ്‌കാരം പടപ്പാട്ടുകളുടേയും പടയോട്ടത്തിന്റേയും സംഗമ ഭൂമിയായ മലപ്പുറത്തിന് നവ്യാനുഭവം നല്‍കും. പ്രൊജക്ട് നിര്‍മ്മാണം, ക്വിസ്, ഗണിതകേളി, കവിതാ പാരായണം, കഥാ രചന, കവിതാ രചന തുടങ്ങിയ വ്യത്യസ്ത ഇനങ്ങളില്‍ മത്സരം നടക്കും. പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വേര്‍ ഉപയോഗിച്ചാണ് പരിപാടികള്‍ ക്രമീകരിക്കുന്നത്.
    ഞായര്‍ 7.00 ജങ ന് ഡിവിഷന്‍ സെക്രട്ടറി എം. പി. നൗഷാദ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ആരംഭിക്കുന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. എസ്. എസ്. എഫ്. മലപ്പുറം ജില്ല പ്രസിഡന്റ് സക്കീര്‍ മാസ്റ്റര്‍ അരിമ്പ്ര ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. ബഹു. മന്ത്രി എ. പി. അനില്‍ കുമാര്‍ മുഖ്യാതിഥിയായിരിക്കും. എസ്. ജെ. എം മലപ്പുറം ജില്ല പ്രസിഡന്റ് കെ. പി. എച്ച് തങ്ങള്‍ കാവന്നൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, താനൂര്‍ ബ്ലോക്ക് മെമ്പര്‍ ഹൈദ്രോസ് മാസ്റ്റര്‍, എസ്.വൈ. എസ്. താനൂര്‍ മേഖല വൈസ് പ്രസിഡന്റ് സക്കീര്‍ അഹ്‌സനി മീനടത്തൂര്‍, അബ്ദുറഹ്മാന്‍ സഖാഫി മീനത്തൂര്‍ എന്നിവര്‍ പങ്കെടുക്കും.

   

No comments:

Post a Comment