Thursday, August 25, 2011
Sunday, August 14, 2011
Wednesday, August 3, 2011
RAMALAAN
ഇനി അര്‍പ്പണത്തിന്‍റെ ദിനരാത്രങ്ങള്‍
മനസ്സും ശെരീരവും ഏക റബ്ബില്‍ അര്‍പിച് ഭൌതികചിന്തകളെ ഉപേക്ഷിച്ച് വിശ്വോസിസമൂഹം തന്‍റെ നാഥന്മുന്നില്‍
സുജൂദില്‍ വീഴുന്ന ദിനരാത്രങ്ങള്‍. സര്‍വ്വ പാപങ്ങളും കണ്ണീരില്‍കഴുകി അളവറ്റപുണ്യം കരസ്ഥമാകാന്‍ കുടിലും കൊട്ടാരവും
വിട്ട് അല്ലാഹുവിന്‍റെ ഭവനത്തില്‍ ഇഹ്ത്തികാഫിലിരിക്കുന്ന അടിമകളുടെ ഖല്‍ബിന്‍റെ ഉള്ളില്‍നിന്നും നാവിലൂടെ
പെയ്തിറങ്ങുന്ന വിശുദ്ധഖുര്‍ആന്‍റെ മാസ്മരികതയില്‍ നിറഞ്ഞുനില്ക്കുന്ന മുപ്പത് ദിനരാത്രങ്ങള്‍.സര്‍വ്വശക്തനായ റബ്ബ് അവന്‍റെ
അടിമകള്‍ക്ക് നല്‍കിയ പുണ്യങ്ങളുടെ പൂകാലത്തെ ലോകമെങ്ങും ഏറ്റെടുത്തുകഴിഞ്ഞു.സൂര്യന്‍ അതിന്‍റെ ചക്രവാളത്തിലേക്ക്
താഴുന്നതുംനോക്കി നോബ് തുറയുടെ വിഭവങ്ങളെ മനസ്സില്‍ താലോലിച്ച് ആര്‍ഭാടത്തിന്‍റെ പാശ്ചാത്യസംസ്കാരം കടന്നുവരാതെ
ഇസ്ലാമിന്‍റെ തനതായ ജീവിത സംസ്കാരത്തെപിന്‍പറ്റി വിശുദ്ധറമളാനിന്‍റെ പുണ്യങ്ങളുടെ തിളക്കം നഷ്ട്ടപെടാതെ
ആദരവോടെയും ബഹുമാനത്തോടെയും ഇ വസന്തകാലത്തെ വരവേല്‍ക്കാം .പ്രഭാതംമുതല്‍ പ്രദോഷംവരെ പട്ടിണികിടന്ന്
മനസ്സും ശരീരവും റബ്ബിലര്‍പ്പിച് കാരുണ്യകടലായ റബ്ബിന്‍റെപക്കല്‍നിന്നും നേടിയെടുത്ത കരുണയുടെ മണിമുത്തുകള്‍ രാത്രിയുടെ
യാമങ്ങളില്‍ കവലയുടെ കല്‍പടവുകളില്‍ നഷ്ട്ടപെടുന്നത് നാം ഓരോരുത്തരും സൂക്ഷിക്കുക.ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍
കഷ്ട്ടതയുടെ ഭാരംപേറി നാട്ടിലെ കുടുംബത്തെനോക്കുന്ന പ്രവാസിയുടെ വേദനയെ കാണാതെ റമളാനിനെ ആര്‍ഭാടത്തിന്‍റെയും
ധൂര്‍ത്തിന്റെയും ദിനങ്ങളാകി മാറ്റുന്നത് നമുക്ക്‌ചുറ്റും ധാരാളംകാണാം.വിശുദ്ദ റമളാന്‍ ആഗോഷത്തിന്‍റെ മാസമല്ല
ആത്മസമര്‍പ്പണത്തിന്‍റെ രാപകലുകളാണ്.സ്വര്‍ഗ്ഗത്തിന്‍റെ കവാടം മലര്‍ക്കെ തുറന്നിട്ടിരിക്കുന്നമാസം ഇനി സമാധാനത്തിന്‍റെ
പൊന്‍പുലരികള്‍,കുളിര്‍മ്മയുടെ മൂവന്തികള്‍ ഈ വസന്തകാലത്തില്‍ തുറന്നിട്ടിരിക്കുന്ന കവാടത്തിലൂടെ സ്വര്‍ഗ്ഗത്തിന്‍റെ
പൂമെത്തയിലേക്ക് കടക്കാന്‍ റബ്ബ് നമ്മെ തുണക്കട്ടെ ആമീന്‍ ;
Subscribe to:
Posts (Atom)